‘ഓർമ്മകളുടെ ദ്വീപുകാലം’ പ്രകാശനം ചെയ്തു

കാക്കനാട്: ലക്ഷദ്വീപിന്റെ ചരിത്രവും സംസ്കാരവും ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന ജോർജ് വർഗീസ് രചിച്ച ‘ഓർമ്മകളുടെ ദ്വീപുകാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കാക്കനാട് സീനിയർ ക്രിസ്ത്യൻ അസോസിയേഷൻ ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് പുസ്തകം പ്രകാശനം ചെയ്തു.

93 വയസ്സുള്ള ജോർജ് വർഗീസ് തന്റെ ലക്ഷദ്വീപ് അനുഭവങ്ങളെ ആസ്പദമാക്കി എഴുതിയ ഈ കൃതി ദ്വീപുകളുടെ ചരിത്രം, മത്സ്യബന്ധന മേഖലയിലെ മാറ്റങ്ങൾ, സാമൂഹിക രാഷ്ട്രീയ സംഭവങ്ങൾ എന്നിവ ഒത്തുചേരുന്ന അപൂർവരചനയാണ്. ജോർജ് വർഗീസ് ലക്ഷദ്വീപ് ഫിഷറീസ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന കാലത്തെ അനുഭവങ്ങൾ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

ലക്ഷദ്വീപിലെ ജീവിതരീതി, ആചാരങ്ങൾ, മാറ്റങ്ങൾ, വിനോദസഞ്ചാര സാധ്യതകൾ തുടങ്ങി ദ്വീപുകൾക്കു നേരെ ഇന്ത്യയിലെയും വിദേശത്തെയും സമീപനങ്ങൾ പുസ്തകത്തിൽ വിശദീകരിക്കുന്നു. ‘ഓർമ്മകളുടെ ദ്വീപുകാലം’ പ്രവ്ദ് ബുക്സാണ് പുറത്തിറക്കിയിരിക്കുന്നത്.

പുസ്തകം വാങ്ങിക്കനുള്ള ലിങ്ക് – Buy Now

Leave a Reply

Your email address will not be published. Required fields are marked *