“നീർ മഷി” കവിതാസമാഹാരം പ്രകാശനം ചെയ്തു

കൽപ്പേനി: കൽപ്പേനി ജിഎസ്പിഎസ്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി സഫാൻ കെസി എഴുതിയ “നീർ മഷി” എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നിരവധി അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ സുബൈദ സിപി പുസ്തകം പ്രകാശനം ചെയ്തു.

“നീർ മഷി” എന്ന കവിതാസമാഹാരത്തിൽ അനുഭവവേദ്യമായ വികാരങ്ങൾ നിറഞ്ഞു നിൽക്കുന്നു. ആലങ്കാരിക ഭംഗിക്ക് അതീതമായി, കുഞ്ഞിളം മനസ്സ് അനുഭവിച്ച വേദന, അരക്ഷിതാവസ്ഥ, സ്നേഹ ശൂന്യത എന്നിവയുടെ നേർക്കാഴ്ചയാണ് ഈ രചനകൾ. പ്രകൃതിയിലേക്ക് ഇറങ്ങിത്തിരിയുന്ന സഫാന്റെ മനസ്സിനെ കടൽ, മഴവില്ല് തുടങ്ങിയവ കവിതകളായി പകർത്തുന്നു. സമൂഹത്തിനും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമുള്ള ഒരു ഓർമ്മപ്പെടുത്തലുകളായാണ് സഫാന്റെ കവിതകൾ മാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *