തായിനേരിയിൽ വീണ്ടും ലക്ഷദ്വീപ്

പയ്യന്നൂർ: തായിനേരിയിലെ സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ സ്കൂളിൽ ജനുവരി 30, 31 തിയ്യതികളിൽ അത്തോളു ഈദ് എന്ന ദ്വീപോത്സവം നടക്കുവാൻ പോകയാണ്. അതിനുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
സ്കൂളിൻ്റെ ശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ലക്ഷദ്വീപിനെ അറിയാൻ എന്ന പ്രോഗ്രാമിൻ്റെ ഭാഗമായി ലക്ഷദ്വീപ് ഉത്സവം സംഘടിപ്പിക്കുന്നത്.
കടമത്ത് ദ്വീപിൽ നിന്നുള്ള രാജീവ് ഗാന്ധി മെമ്മോറിയൽ ക്ലബ്ബിൻ്റെ കലാകാരൻമാരും അമിനി ദ്വീപിലെ പ്രശസ്ത സൂഫി ഗായകൻ ളിറാർ അമിനിയും ആഘോഷത്തിൽ പങ്കെടുക്കും.


ദ്വീപിലെ കോൽക്കളി, പരിചക്കളി, ആട്ടം, ദോലിപ്പാട്ട്, ഉലക്ക മുട്ട് എന്നീ നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കും. തായി നേരി എന്ന ഗ്രാമത്തിന് ഉത്സവനാളുകളാണ് വരാൻ പോകുന്നത്.
മികവ് എന്ന വിദ്യാഭ്യാസ സാംസ്കാരിക പരിപാടിയുടെ ഭാഗമായി 2010 ജനുവരിയിൽ ഈ സ്കൂളിൽ ലക്ഷദ്വീപിനെ അറിയാൻ എന്ന പ്രദർശന പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് ദ്വീപിലെ എഴുത്തുകാരായ കെ.ബാഹിർ ,ഹാജാ ഹുസൈൻ, ഇസ്മത്ത് ഹുസൈൻ, ടി.ടി.ഇസ്മായിൽ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിരുന്നു.ഇത് രണ്ടാം തവണയാണ് സയ്യിദ് അബ്ദുറഹിമാൻ മെമ്മോറിയൽ (SABTM) സ്കൂളിൽ ലക്ഷദ്വീപിനെ അറിയാൻ എന്ന വിദ്യാഭ്യാസ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *