പശ്ചിമ ആഫ്രിക്കൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ പാനാമ രജിസ്‌ട്രേഷനിലുള്ള ‘ബിറ്റു റിവർ’ എന്ന ഓയിൽ ടാങ്കറിൽ ബന്ദിയായ മിനിക്കോയി പള്ളിശ്ശേരി വില്ലേജിൽ നിന്നുള്ള ആസിഫ് അലി ഉൾപ്പെടെയുള്ള 10 ഇന്ത്യൻ സീമാൻമാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ള സഈദ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് കത്ത് നൽകി.
ലോക്സഭയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവരാൻ എം.പി മാർച്ച് 25ന് ശ്രമിച്ചിരുന്നെങ്കിലും പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടതിനാൽ വിഷയം അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ നേരിട്ട് സമീപിച്ചത്.