കവരത്തി സ്മാർട്ട് സിറ്റി: കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നടപടി

27 December 2024  

കവരത്തി: സ്മാർട്ട് സിറ്റി പദ്ധതിയുടെ വികസനത്തിനായി കവരത്തി ദ്വീപിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിന് നടപടി ആരംഭിച്ചു. ഇതിനായി അപേക്ഷകളും ലേലം പ്രഖ്യാപനവും നടത്തി. കവരത്തി ജെട്ടി പരിസരത്തുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബിൽഡിംഗ്, റൈസ് ഗോഡൗൺ ബിൽഡിംഗ്, പോർട്ട് അസിസ്റ്റൻറ് ഓഫീസ് (ടിക്കറ്റ് കൌണ്ടർ), കലാഭവൻ ബിൽഡിംഗ് തുടങ്ങിയ കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാൻ അപേക്ഷ ക്ഷണിച്ചത്.
2025 ജനുവരി 3 വരെ അപേക്ഷ സ്വീകരിക്കുകയും ജനുവരി 5ാം തീയതി 3:30ന് കവരത്തി സ്മാർട്ട് സിറ്റി ഓഫീസിൽ അല്ലെങ്കിൽ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ലേലം നടത്തുമെന്നും ചീഫ് ടെക്നിക്കൽ ഓഫീസർ എം. കെ അബ്ദുൽ സലാം അറിയിച്ചു.


ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ₹20,000 നിരതദ്രവ്യമായി കാനറാ ബാങ്ക് കവരത്തിയിൽ ഡി.ഡി. ആയി സമർപ്പിക്കുകയും ലേലം ഉറപ്പായാൽ 5 ദിവസത്തിനകം ലേലത്തുക അടയ്ക്കുകയും 15 ദിവസത്തിനകം കെട്ടിടം പൊളിച്ചു മാറ്റുകയും ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു. നിശ്ചിത സമയപരിധി ലംഘിച്ചാൽ പ്രതിദിനം ₹1000 വീതം പിഴ ഈടാക്കും. നിരതദ്രവ്യം കെട്ടിവെക്കുകയും, ലേലത്തിൽ പങ്കെടുക്കാ തിരിക്കുകയും ചെയ്താൽ നിരതദ്രവ്യം മുഴുവനായും സർക്കാരിന് കെട്ടുന്നതമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *