കിൽത്താൻ: ബ്ലാക്ക് മർലിൻ വെസെലിൽ കവരത്തിയിലേക്കുള്ള യാത്രാമദ്ധ്യേ യാത്രക്കാരൻ മരണപ്പെട്ടു. കിൽത്താൻ ദ്വീപ് സ്വദേശി കാസ്മി മുള്ളിപ്പുരയാണ് മരണപ്പെട്ടത്. വെസെലിൽ വെച്ച് ബാത്ത്റൂമിൽ കയറിയ ഇയ്യാൾ ഇറങ്ങാൻ നേരം വൈകിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കിൽത്താൻ, ചെത്‌ലാത്, കൽപേനി തുടങ്ങിയ ദ്വീപുകളിൽ ഫൈബർ ഫാക്ടറിയിൽ സേവനമനുഷ്ഠിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
മയ്യിത്ത് കടമത്ത് ദ്വീപിൽ ഇറക്കുകയും സ്വദേശമായ കിൽത്താനിലേക്ക് ബോട്ട് മാർഗ്ഗം കൊണ്ടുവരികയും ചെയ്തു. കബറടക്കം കിൽത്താൻ ഷെയ്ഖ് പള്ളിയിൽ നടക്കും.
യാത്രക്കാരൻ വെസ്സലിൽ മരണപ്പെട്ടു
