ബേളാരം ന്യൂസ് പോർട്ടലിന്റെ എക്സ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു

ലക്ഷദ്വീപിൽ ജനാധിപത്യ സംവിധാനം നിലവിൽ വരുന്നതിന് വേണ്ടി പ്രവർത്തിക്കുന്നതിന് ഈയിടെ ആരംഭിച്ച ബേളാരം ന്യൂസ് പോർട്ടലിന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ട് അധികൃതർ സസ്‌പെൻഡ് ചെയ്തു. മാർച്ച് 17 വൈകുന്നേരം 7 .58 നാണ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള  ഈമെയിൽ സന്ദേശം  ടീം ബേളാരത്തിന് ലഭിച്ചത്. പുതിയ അക്കൗണ്ടുകൾ ആരംഭിച്ച് സസ്‌പെൻഷൻ മറികടക്കാൻ ശ്രമിച്ചാൽ അത്തരം അക്കൗണ്ടുകൾ കൂടി സസ്‌പെൻഡ് ചെയ്യുമെന്നും ഈമെയിലിൽ പറയുന്നു.

ലക്ഷദ്വീപിലെ അഡ്മിനിസ്റ്റേറ്ററുടെ ഒറ്റയാൾ ഭരണം അവസാനിപ്പിച്ച് ജനങ്ങൾക്ക് പ്രാതിനിധ്യമുള്ള നിയമ നിർമാണസഭ നിലവിൽ വരണമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന  ന്യൂസ് പോർട്ടലാണ് ബേളാരം. പ്രസ്തുത സസ്‌പെൻഷനിൽ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്നും ഉടനെ തന്നെ അൺബ്ലോക്ക് ചെയ്യപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നും ടീം ബേളാരം പറഞ്ഞു.

Share to

Leave a Reply

Your email address will not be published. Required fields are marked *