കവരത്തി: രാജ്യം ഇന്ന് വർണാഭമായി 76ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിനം പ്രൗഢമായി ആചരിച്ച് ലക്ഷദ്വീപും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ആഭിമുഖ്യത്തിൽ തലസ്ഥാന ദ്വീപായ കവരത്തി സ്ക്കൂൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് സന്ദീപ് കുമാർ ഐ.എ.എസ് ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്തു. പരേഡിൽ സി.ആർ.പി.എഫ്, ലക്ഷദ്വീപ് പോലീസ്, ഐ.ആർ.ബി.എൻ തുടങ്ങിയ പ്ലാറ്റൂണുകൾ പങ്കെടുത്തു.
ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളിൽ നിയോഗിച്ച ഐഎഎസ്, ഐപിഎസ്, ഐഎഫ്‌എസ്, ഡാനിക്സ് ഉദ്യോഗസ്ർ പതാക ഉയർത്തി. വിവിധ ദ്വീപുകളിൽ പതാക ഉയർത്തിയ ഉദ്യോഗസ്ഥർ: ശ്രീ. സമീർ ശർമ, ഐപിഎസ് (ആന്ത്രോത്ത്), ശ്രീ. അവനീഷ് കുമാർ, ഐഎഎസ് (മിനിക്കോയ്), ശ്രീ. രാജ് തിലക് എസ്, ഐഎഫ്‌എസ് (കടമത്ത്), ശ്രീ. വിക്രന്ത് രാജ, ഐഎഎസ് (അഗത്തി), ശ്രീ. ശിവം ചന്ദ്ര, ഐഎഎസ് (കിൽത്താൻ), ശ്രീ. സന്ദീപ് മിശ്ര, ഡാനിക്സ് (അമിനി), ശ്രീ. എം.ടി കോം, ഡാനിക്സ് (കൽപേനി), ശ്രീ. കുൽദീപ് സിംഗ് താക്കൂർ, ഡാനിക്സ് (ചെത്ലത്ത്).
Very good.
No names from Lakshadweep.
Totally colonized.