27 December 2024
അഗത്തി: തിണ്ണകരയിൽ ടെന്റ് സിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ നിസ്കാരപള്ളി പൊളിച്ചു നീക്കി. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവേഗ് ലിമിറ്റഡ് എന്ന കമ്പനി നടത്തുന്ന ടെന്റ് സിറ്റി നിർമ്മാണത്തിനാണ് തിണ്ണകരയിലുള്ള ഹുദാ മസ്ജിദും പൊളിച്ചു നീക്കിയത്.
തിണ്ണകരയിലെ ടെൻ്റ് സിറ്റി നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് അമിനി സബ് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ആക്രീറ്റഡ് ലാൻഡിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസുകൾ നടന്നു വരികയാണ്.