സംഗീത – നൃത്ത അധ്യാപക നിയമനം: അപേക്ഷ ക്ഷണിച്ചു.

കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെക്ക് 2024-2025 അധ്യയനവർഷത്തിനായി സംഗീത-നൃത്ത അധ്യാപകരെ ഗസ്റ്റ് അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ആകെ 10 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കവരത്തി (1), അഗത്തി (2), ആന്ത്രോത്ത് (2), മിനിക്കോയ് (2), അമിനി (1), ചെത്ത്ലാത്ത് (1), ബിത്ര (1) എന്നിങ്ങനെയാണ് ഓരോ ദ്വീപുകളിലെയും ഒഴിവുകൾ. ഓരോ ക്ലാസിനും ₹150 നിരക്കിൽ ₹13,000രൂപയാണ് ഗസ്റ്റ് സംഗീത-നൃത്ത അധ്യാപകർക്ക് ലഭിക്കുന്ന പ്രതിമാസ പരമാവധി ശമ്പളം. പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും നിയമന നടപടികൾ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെക്ക് 2024-2025 അധ്യയനവർഷത്തിനായി സംഗീത-നൃത്ത അധ്യാപകരെ ഗസ്റ്റ് അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ആകെ 10 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കവരത്തി (1), അഗത്തി (2), ആന്ത്രോത്ത് (2), മിനിക്കോയ് (2), അമിനി (1), ചെത്ത്ലാത്ത് (1), ബിത്ര (1) എന്നിങ്ങനെയാണ് ഓരോ ദ്വീപുകളിലെയും ഒഴിവുകൾ.
ഓരോ ക്ലാസിനും ₹150 നിരക്കിൽ ₹13,000രൂപയാണ് ഗസ്റ്റ് സംഗീത-നൃത്ത അധ്യാപകർക്ക് ലഭിക്കുന്ന പ്രതിമാസ പരമാവധി ശമ്പളം. പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും നിയമന നടപടികൾ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *