കേരള മുസ്ലിം ജമാഅത്ത് സ്ഥാപക ദിനം ആചരിച്ചു.



കിൽത്താൻ:
കർമ്മോത്സുകരായ പ്രവർത്തകരുടെയും ജീവകാരുണ്ണ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും വഴിയിലൂടെ സമൂഹത്തിന് മാതൃകയായ കേരള മുസ്ലിം ജമാഅത്ത് പതിനൊന്നാം സ്ഥാപക ദിനം ആചരിച്ചു. സംഘടനയുടെ പതിനൊന്നാം പിറന്നാളിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ കോണുകളിൽ പതാക ദിനവും വിവിധ പരിപാടികളും സംഘടിപ്പിച്ചു.

കിൽത്താൻ ദ്വീപിൽ നടന്ന ചടങ്ങിൽ സംഘടനയുടെ ഉപാധ്യക്ഷൻ ഹിദായത്തുള്ള സഖാഫി പതാക ഉയർത്തി. ചടങ്ങിൽ ജനറൽ സെക്രട്ടറി  ഹമീദലി സഅദി പ്രസംഗിച്ചു. സെന്റിനറിയുടെ വിജയത്തിനായി കിൽത്താൻ യൂണിറ്റ് സംഘടിപ്പിക്കുന്ന മാതൃകാപരമായ പരിപാടികളെ ശ്ലാഘിക്കുകയും ചെയ്തു.

പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ റോഷൻ സഖാഫി മുഖ്യാതിഥിയായിരുന്നു. അദ്ദേഹം സംഘടനയുടെ ഇന്നലകളെയും വളർച്ചയെയും കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.

പ്രതികൂല കാലാവസ്ഥ പോലും വകവെയ്ക്കാതെ കൃത്യസമയത്ത് ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന എല്ലാ പ്രവർത്തകർക്കും യൂണിറ്റ് സെക്രട്ടറി നിസാർ അഹ്മദ് പ്രത്യേക നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *