എറണാകുളം കൊളംബോ ജംഗ്ഷനിൽ വെച്ച് ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലേക്ക് ഇടിക്കുകയും, തുടർന്ന് പോസ്റ്റ് മറിഞ്ഞുവീഴുകയുമായിരുന്നു.
അപകടത്തിൽ കിൽത്താൻ ദ്വീപ് സ്വദേശി പി.വി. മുത്തുകോയക്ക് പരുക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ ചികിത്സയ്ക്കായി ലൂർദ് ആശുപത്രിയിലോ ലിസി ആശുപത്രിയിലോ പ്രവേശിപ്പിച്ചതായി വിവരമുണ്ട്.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
