കവരത്തി: ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തിനായി കവരത്തി പുതിയടം ജാമിഅ ബാസിമിയ്യ നഗറിൽ സ്വലാത്ത് മജ്ലിസും പ്രത്യേക പ്രാർത്ഥനയും നടന്നു.
അല്ലാഹുവിന്റെ തീരുമാനം അനുകൂലമാകാൻ പ്രാർത്ഥന അതിപ്രധാനമാണെന്ന് ചടങ്ങിൽ ഉൾബോധനം നൽകിക്കൊണ്ട് സയ്യിദ് സഹീർ ഹുസൈൻ ജീലാനി ഉണർത്തി. വിശ്വാസികളുടെ മതബോധമില്ലായ്മയാണ് അല്ലാഹുവിന്റെ പരീക്ഷണങ്ങൾക്ക് കാരണമായിത്തീർന്നതെന്നും, അതിനാൽ വിശ്വാസികൾ ആത്മീയതയിലേക്ക് മടങ്ങണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രാർത്ഥനയ്ക്ക് സ്വീകാര്യത ലഭിക്കാൻ ഇസ്മുൽ അഅ്ളം, തഹ്‌ലീൽ, സ്വലാത്ത്, മഹാൻമാർ തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയുള്ള പ്രാർത്ഥനകളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ നിരവധി സാദാത്തുക്കളും, ഉലമാക്കളും, ഉമറാക്കളും സന്നിഹിതരായി പങ്കെടുത്തു.
