ചെത്ത്ലാത്ത്: ഫെബ്രുവരി 17ന് ചെത്ത്ലാത്ത് ദ്വീപ് വെച്ച് നടക്കുന്ന ഇന്റർ ഐലൻ്റ് പ്രൈസ് മണി ക്രിക്കറ്റ് ടൂർണമെൻ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. എ.പി.ജെ.എ.കെ ഗവർമെൻ്റ് സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ചെത്ത്ലാത്ത് ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർ ചെറിയകോയ ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ ഹാജറാ ടീച്ചർ, ചെത്ത്ലാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് കാസിം ടി ടി, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ അക്‌ബർ അലി, മുൻ സി.സി.എ പ്രസിഡന്റ് കാസിം. ബി പി, റീജിയണൽ സ്പോർട്സ് കൗൺസിൽ അംഗങ്ങൾ, ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.