റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ദ്വീപുകളിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചു

കവരത്തി: 2025-ലെ റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെ ഭാഗമായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് ഐഎഎസ്, ഐപിഎസ്, ഐഎഫ്‌എസ്, ഡാനിക്സ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഈ ഉദ്യോഗസ്ഥർ ദ്വീപുകളിൽ ദേശീയ പതാക ഉയർത്തുകയും വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്യും. 

നിയമിച്ച ഉദ്യോഗസ്ഥർ: ശ്രീ. സമീർ ശർമ, ഐപിഎസ് (ആന്ത്രോത്ത്), ശ്രീ. അവനീഷ് കുമാർ, ഐഎഎസ് (മിനിക്കോയ്), ശ്രീ. രാജ് തിലക് എസ്, ഐഎഫ്‌എസ് (കടമത്ത്), ശ്രീ. വിക്രന്ത് രാജ, ഐഎഎസ് (അഗത്തി), ശ്രീ. ശിവം ചന്ദ്ര, ഐഎഎസ് (കിൽത്താൻ), ശ്രീ. സന്ദീപ് മിശ്ര, ഡാനിക്സ് (അമിനി), ശ്രീ. എം.ടി കോം, ഡാനിക്സ് (കൽപേനി), ശ്രീ. കുൽദീപ് സിംഗ് താക്കൂർ, ഡാനിക്സ് (ചെത്ലത്ത്). 

പര്യടനത്തിനിടെ ഉദ്യോഗസ്ഥർ സ്കൂളുകൾ, ആശുപത്രികൾ, ആംഗൻവാടികൾ തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങൾ സന്ദർശിക്കും. മുൻകാലങ്ങളിൽ റിപ്പബ്ലിക് ഡേ, സ്വാതന്ത്ര്യ ദിനം തുടങ്ങിയ ആഘോഷ ദിവസങ്ങളിൽ ദ്വീപുകാരായ എസ് ഡി ഒ, ബി ഡി ഒ തുടങ്ങിയ ഉന്നത ഓഫീസർമാരായിരുന്നു ദ്വീപുകളിൽ പതാക ഉയർത്തിയിരുന്നത്. എന്നാൽ പ്രഫുൽ കോഡാ പട്ടേൽ ലക്ഷദീപ് അഡ്മിനിസ്ട്രേറ്ററായി വന്നതിനുശേഷമാണ് ഇതിന് മാറ്റം വന്നത്. ഇപ്പോൾ പതാക ഉയർത്താനായി കവരത്തിയിൽ നിന്ന് സ്പെഷ്യൽ ഓഫീസർമാരെ നിയോഗിക്കുകയാണ് പതിവ്. ദ്വീപുകാരായ ഉദ്യോഗസ്ഥന്മാർക്ക് ഇപ്പോൾ പതാക ഉയർത്താൻ അവസരം ലഭിക്കാറില്ല.

Share to

Leave a Reply

Your email address will not be published. Required fields are marked *