28 December 2024
ചെത്തലാത്ത് ദ്വീപിലെ ബിസ്മി ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷന്റെ സുവർണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലക്ഷദ്വീപ് കിച്ചൻ ആൻഡ് ട്രാവലർ ഇശൽ കിളികൾ പബ്ലിക് റിയാലിറ്റി ഷോ സീസൺ 2 ഡിസംബർ 26-ന് ചെത്തലാത്ത് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ജമാലുദ്ധീൻ ഉദ്ഘാടനം ചെയ്തു. ആറു മത്സരാർഥികൾ പങ്കെടുക്കുന്ന പരിപാടി മത്സരവും സംഗീത വിരുന്നും ഒരുക്കിയാണ് ദ്വീപിലെ സദസ്സിനെ ആകർഷിച്ചത്.
മുഹമ്മദ് റിസാൽ കിൽത്താൻ, റജീദാ ബാനു ചെത്തലാത്ത്, സക്കീയ നിഷാദ് കിൽത്താൻ, സൈഫുദ്ധീൻ ചെത്തലാത്ത്, വാജിബ് കിൽത്താൻ, റബിയ ഫാത്തിമ ചെത്തലാത്ത് എന്നിവരാണ് മത്സരാർത്ഥികൾ. മത്സരങ്ങൾ മാപ്പിള/ഖീസ്സ പാട്ട്, ലക്ഷദ്വീപിന്റെ നാടൻ പാട്ട്, ഹിന്ദി പാട്ടുകൾ, ഇഷ്ട ഗാനം എന്നിങ്ങനെ നാലു റൗണ്ടുകളിലായി നടക്കും. നാലു റൗണ്ടുകൾക്ക് ശേഷം എലിമിനേഷൻ നടക്കും, അതിനുശേഷം ഫൈനലിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുക.
പരിപാടിയുടെ ആങ്കറായി ലക്ഷദ്വീപിലെ പ്രശസ്ത വ്ലോഗർ അലിയുൽ ഷെയ്ക്ക് ആണ്. ഷൈക്കോയ മാസ്റ്റർ (കടമത്ത്), ഇ. അശ്രഫ് (മലയാളം അധ്യാപകൻ, ചെത്തലാത്ത്), റിയാസ് ബിയ്യച്ചേരി (കിൽത്താൻ), കെ.പി. മുഹ്‌സിൻ (റിട്ട. എഡിറ്റർ, ലക്ഷദ്വീപ് ടൈംസ്), റഹ്മത് ഷൈക് (ചെത്തലാത്ത്) എന്നിവരാണ് വിധികർത്താക്കൾ.
സംഗീതവും മത്സരവും ഒരുമിച്ചു സംയോജിപ്പിച്ച ഈ പരിപാടി ദ്വീപിലെ സാംസ്കാരിക മണ്ഡലത്തിൽ ഒരു പുതുമയുള്ള അനുഭവമായി മാറിയിട്ടുണ്ട്.