ചെത്തലത്ത്:- ഡി.വൈ.എഫ്.ഐ ചെത്ത്ലാത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സങ്കടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ സിപിഐഎം ചേതലത്ത് ബ്രാഞ്ച് സെക്രട്ടറി സഖാവ് ഉവൈസ് ഉദ്ഘാടനം ചെയ്തു.
LC അംഗം സൈനുൽ ആബിദ്,ഡി. വൈ. എഫ് ഐ യൂണിറ്റ് പ്രസിഡന്റ് സൈനു നിസാം സെക്രട്ടറി നൗഫൽ ടി.സി എന്നിവരും പുതിയ അംഗങ്ങൾക്ക് ആശംസാ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
സിപിഐ സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന വാജിബ് കിൽത്താൻ ഉൾപ്പടെ പുതിയ ഏഴ് അംഗങ്ങൾക്ക് മെമ്പർഷിപ്പ് കൈമാറിക്കൊണ്ട് ക്യാമ്പയിനിംഗ് ആരംഭിച്ചു.
മെമ്പർഷിപ്പ് ക്യാമ്പയിനിംഗ് ഉദ്ഘാടന പരിപാടികൾക്ക് ശേഷം DYFI സങ്കടിപ്പിച്ച നോമ്പ് തുറയും ഗാന്ധി ദ്വീപിൽ വെച്ച് നടന്നു.
ലക്ഷദ്വീപിൽ DYFI പോലുള്ള ഇടത് യുവജന സങ്കടനകളുടെ ആവശ്യകതയെ കുറിച്ചും പ്രവർത്തന ശൈലികളെ കുറിച്ചും പ്രത്യേക അതിഥിയായി വന്ന കേരള സ്വദേശി നസീർ അംഗങ്ങൾക്ക് വിവരണം നൽകി.
പുതിയ അംഗങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് താജുദ്ധീനും നന്ദി അറിയിച്ചു കൊണ്ട് മിർസാദ് ഖാനും സംസാരിച്ചു.
മെംബർഷിപ് ക്യാമ്പയിനും ഇഫ്താർ മീറ്റും സങ്കടിപ്പിച്ച് DYFI
