ലക്ഷദ്വീപ് റോഡ് ട്രാൻസ്പോർട്ട് വകുപ്പ് 2025ലെ ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. ജനങ്ങൾക്കായുള്ള അഭിപ്രായങ്ങൾ 2025 മാർച്ച് 14 വരെ രജിസ്റ്റർ ചെയ്ത പോസ്റ്റിലൂടെയോ ഇമെയിൽ വഴിയോ സമർപ്പിക്കാം.
ഈ നയം ലക്ഷദ്വീപിലെ ഗതാഗത മേഖലയെ കാർബൺ-ന്യൂട്രൽ ആക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ്. 2025 ഏപ്രിൽ 1 മുതൽ നിശ്ചിത വിഭാഗങ്ങളിൽ 100% ഇലക്ട്രിക് വാഹനങ്ങൾ മാത്രം രജിസ്റ്റർ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ ദ്വീപുകളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും ഇ-വാഹനങ്ങൾക്ക് സബ്സിഡി ഉൾപ്പെടെയുള്ള സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യും. കൂടാതെ, ഈ പദ്ധതിയിലൂടെ ICE വാഹനങ്ങൾ ക്രമാനുസൃതമായി ഒഴിവാക്കി പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയുണ്ട്.
സാമ്പത്തിക പ്രോത്സാഹനങ്ങൾ ഉൾപ്പെടെ ഇ-വാഹനങ്ങൾക്ക് 100% ട്രാൻസ്പോർട്ട് ചെലവിൽ സബ്സിഡി, റിട്രോഫിറ്റിംഗിനുള്ള സാമ്പത്തിക സഹായങ്ങൾ, സോളാർ പവർ ചാർജിംഗ് സ്റ്റേഷനുകൾക്ക് സർക്കാർ പിന്തുണ തുടങ്ങിയവ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നയത്തിന്റെ പ്രാബല്യവത്കരണത്തിനായി റോഡ് ട്രാൻസ്പോർട്ട് വകുപ്പ് നോഡൽ ഏജൻസിയായി പ്രവർത്തിക്കുകയും, ഇ-വാഹനങ്ങൾക്കായുള്ള ബോധവത്ക്കരണ പരിപാടികൾ നടത്തുകയും ചെയ്യും. പൊതുജനങ്ങൾ ഈ സുസ്ഥിര ഗതാഗത പദ്ധതിക്ക് സജീവ പിന്തുണ നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
അഭിപ്രായങ്ങൾ സമർപ്പിക്കേണ്ട വിലാസം:
സ്പെഷ്യൽ സെക്രട്ടറി-കം-ഡയറക്ടർ (റോഡ് ട്രാൻസ്പോർട്ട്) – lak-rto@nic.in