ഫാരിഷ ടീച്ചർക്ക്ലഹരി മാഫിയുടെ ഭീഷണി

കണ്ണൂര്‍: മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻ്റും ലക്ഷദ്വീപ് സ്വദേശിയുമായ ഫാരിഷ ടീച്ചർക്ക് ലഹരി മാഫിയുടെ ഭീഷണി. പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്. 

മയക്കുമരുന്ന് മാഫിയ ശക്തിപ്രാപിക്കുന്നത് തിരിച്ചറിഞ്ഞതോടെ, ഫാരിഷ നേതൃത്വം നൽകിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ പ്രദേശത്ത് വലിയ സ്വാധീനം ചെലുത്തി. ‘ധീര’ എന്ന പേരിൽ യുവജനങ്ങളെ ഉൾപ്പെടുത്തിയ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ച്, ഇതിൽ അംഗങ്ങളായി 800ലധികം പേരുണ്ട്. ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ ഈ സംഘം മുന്നിട്ടിറങ്ങി. 

കഴിഞ്ഞ മാസങ്ങളിൽ ‘ധീര’ സംഘവും പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിൽ 15-ലധികം പേർ പിടിയിലായി. മയക്കുമരുന്ന് സംഘങ്ങൾ ഒളിച്ചിരിക്കുന്ന പഴയ കെട്ടിടങ്ങൾ ഇടിച്ചു നീക്കിയതും ലഹരി മാഫിയയെ പ്രകോപിപ്പിച്ചു. 

പ്രതികാരമായി, ഫാരിഷ ടീച്ചർക്ക് നേരെ സൈബർ ആക്രമണങ്ങൾ തുടങ്ങിയ മാഫിയക്കാർ, പിന്നീട് ഫോണിലും സോഷ്യൽ മീഡിയയിലും ഭീഷണി മുഴക്കി. “നിങ്ങളുടെ കുടുംബത്തെ കാണിച്ചു തരാം” എന്നൊക്കെയുള്ള ഭീഷണികൾ പോലീസ് ഗൗരവമായി കൈകാര്യം ചെയ്തതോടെ പഴയങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭീഷണികളെല്ലാം അവഗണിച്ച് ലഹരിക്കെതിരായ പോരാട്ടം തുടരാൻ തന്നെയാണ് ഫാരിഷയുടെ തീരുമാനം.

One thought on “ഫാരിഷ ടീച്ചർക്ക്ലഹരി മാഫിയുടെ ഭീഷണി

  1. നല്ല തിരുമാണ്. ഫാരീഷാ ടീച്ചർക്ക്‌ ബാവുകൾ

Leave a Reply

Your email address will not be published. Required fields are marked *