വൈകല്യമുള്ള വ്യക്തികൾക്കുള്ള ടിക്കറ്റ് സംവരണം ഉറപ്പാക്കാൻ ഉത്തരവ്

കവരത്തി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകളിൽ വൈകല്യമുള്ള വ്യക്തികൾക്കുള്ള ടിക്കറ്റ് സംവരണം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ലക്ഷദ്വീപ് പോർട്ട്, ഷിപ്പിംഗ് & ഏവിയേഷൻ വകുപ്പ് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ അടിയന്തരമായി ടിക്കറ്റിങ് സോഫ്റ്റ്‌വെയറിലെ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് ദേശീയ ഇൻഫർമാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടർ എം.കെ. ഷക്കീൽ അഹമ്മദ് ഉത്തരവിട്ടു. 

മുമ്പ് 2025 ജനുവരി 16-ന് പുറപ്പെടുവിച്ച ഉത്തരവ് അടിസ്ഥാനമാക്കിയാണ് നടപടി. പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി പുതിയ മാർഗ്ഗനിർദ്ദേശം നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. ഉത്തരവിന്റെ പകർപ്പ് ബന്ധപ്പെട്ടവർക്കായി അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *