കവരത്തി: പോർട്ട്, ഷിപ്പിംഗ്, എവിയേഷൻ ഡിപ്പാർട്ട്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ എം.കെ ഷക്കീൽ അഹമ്മദിന് കവരത്തിയിലേക്ക് സ്ഥലംമാറ്റം. കൊച്ചിയിലെ സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ഓഫീസിൽ നിന്ന് കവരത്തിയിലേക്കാണ് സ്ഥലം മാറ്റം. പകരം
ഗ്രേഡ് A പോർട്ട് അസിസ്റ്റന്റ് ബി. ജമാലുദ്ദീനെ കവരത്തി DPSA-യിൽ നിന്ന് കൊച്ചിയിലെ സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ഓഫീസിലേക്ക് സ്ഥലം മാറ്റി. കൂടാതെ അദ്ദേഹത്തിന് ഡെപ്യൂട്ടി ഡയറക്ടർ പദവിയുടെ അധിക ചുമതലയും നൽകിക്കൊണ്ട് പോർട്ട്, ഷിപ്പിംഗ്, എവിയേഷൻ ഡയറക്ടർ ഡോ. ആർ. ഗിരി ശങ്കർ (IAS) ഉത്തരവിറക്കി.
ഉദ്യോഗസ്ഥർക്ക് ഉടൻ പുതിയ ചുമതല ഏറ്റെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 2024 ഡിസംബർ 30-ന് ഇറങ്ങിയ ഉത്തരവിൽ പൊതുതാല്പര്യവും അഡ്മിനിസ്ട്രേറ്റീവ് സൗകര്യവും മുൻനിർത്തിയാണ് നിയമനങ്ങൾ നടന്നിരിക്കുന്നത്. ഈ സ്ഥലം മാറ്റങ്ങൾ വകുപ്പ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഉയർത്താനായിരിക്കും ലക്ഷ്യമിടുന്നത്.
ഷക്കീൽ അഹമ്മദിന് കവരത്തിയിലേക്ക് സ്ഥലം മാറ്റം; പുതിയ ചുമതല ബി. ജമാലുദ്ദീനിന്
