കിൽത്താൻ: തണൽ ചാരിറ്റബിൾ ഓർഗനൈസേഷൻ്റെ പുതിയ ഡയാലിസിസ് യൂണിറ്റ് കിൽത്താൻ ദ്വീപിൽ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിന്റെ കുറ്റിയടിക്കൽ കർമ്മം സയ്യിദ് സഹീർ ഹുസൈൻ ജീലാനി നിർവഹിച്ചു. ചടങ്ങിൽ മതപണ്ഡിതർ, രാഷ്ട്രീയ പ്രമുഖർ, സാമൂഹിക പ്രവർത്തകർ, ക്ലബ്ബ് ഭാരവാഹികൾ, നാട്ടുകാർ പങ്കെടുത്തു. കിൽത്താൻ ദ്വീപിലെ ഉജ്റാ പള്ളിക്ക് സമീപമാണ് തണൽ ഡയാലിസിസ് യൂണിറ്റ് നിർമ്മിക്കുന്നത്. അമിനി ആന്ത്രോത്ത് ദ്വീപുകളിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചതിനുശേഷമാണ് തണൽ ചാരിറ്റബിൾ ഓർഗനൈസേഷൻ കിൽത്താൻ ദ്വീപിൽ ഡയാലിറ്റിസ് യൂണിറ്റ് സ്ഥാപിക്കുന്നത്.
തണൽ ചാരിറ്റബിൾ ഓർഗനൈസേഷൻ കിൽത്താൻ യൂണിറ്റിൻ്റെ പുതിയ ഭാരവാഹികളെ 11.02.2025 ന് ചേർന്ന ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചു.
പ്രസിഡണ്ടായി ഡോ മുഹമ്മദ് ഖാനെയും വൈസ് പ്രസിഡൻറായി റഹ്മത്തുള്ള പൊക്കയോടെയും നിയമിച്ചു. സെക്രട്ടറി: ഫസൽ അലി എം.പി, ജോയിൻ്റ് സെക്രട്ടറി & ഡയാലിസിസ് കോർഡിനേറ്റർ: ഫൈസർ ഹുസൈൻ കെ.പി, ധനകാര്യ സെക്രട്ടറി: കുത്തുബുദീൻ ടി.ടി, പാലിയേറ്റീവ് കെയർ കോർഡിനേറ്റർ: അഹമ്മദ് കബീർ വി.ഐ തുടങ്ങിയവരാണ് പുതിയ ഭാരവാഹികൾ.
തണൽ ഡയാലിസിസ് യൂണിറ്റ് കിൽത്താനിലും
