കൽപേനി : ലക്ഷദ്വീപ് കൽപേനി ദ്വീപിന് സമീപം പുരാതന യൂറോപ്യൻ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. 17- ഉം 18-ഉം നൂറ്റാണ്ടുകളിലേതായി കരുതുന്ന കപ്പലിന്റെ അവശിഷ്‌ടങ്ങൾ ഒരു സംഘം മുങ്ങൽ വിദഗ്‌ധർ കണ്ടെത്തിയതാണെന്ന് ഗവേഷക സംഘം അറിയിച്ചു.
ഗവേഷകസംഘം വ്യക്തമാക്കുന്നത്, ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്ത് തകർന്നുകിടക്കുന്ന ഈ കപ്പൽ, പോർച്ചുഗീസ്, ഡച്ച് അല്ലെങ്കിൽ ബ്രിട്ടീഷുകാരുടേതായിരിക്കാമെന്നാണ്. ഈ കണ്ടെത്തൽ പ്രദേശത്തെ ചരിത്രപരമായ വിപുലമായ പഠനങ്ങൾക്ക് വഴിയൊരുക്കും. 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ മിഡിൽ ഈസ്റ്റിൻ്റെയും ശ്രീലങ്കയുടെയും വ്യാപാരപാതകളിലെ ആധിപത്യത്തിനായുള്ള കടൽപോരുകളുമായി ഈ അവശിഷ്ടങ്ങൾ ബന്ധപ്പെട്ടിരിക്കാമെന്നാണ് നിഗമനം. “കപ്പലിൻ്റെ വലിപ്പവും അവിടെ കണ്ടെത്തിയ പീരങ്കിയുടേയും നങ്കൂരത്തിൻ്റെയും സാന്നിധ്യവും ഇതൊരു യുദ്ധക്കപ്പലായിരിക്കാനാണ് സാദ്ധ്യതയുള്ളത്. ഒരുപക്ഷേ ഇത് ഇരുമ്പിന്റെയോ മരത്തിന്റെയോ സംയോജനം ഉപയോഗിച്ച് നിർമ്മിച്ചതായിരിക്കാം,” സംഘത്തിന്റെ നേതൃത്വം വഹിച്ച മറൈൻ പര്യവേക്ഷകൻ പറഞ്ഞു. ബ്രാണ്ണഡൈവ്സിലെ സത്യജിത്ത് മാനെയിൽ നിന്നുള്ള മുങ്ങൽ വിദഗ്‌ധർ ഉൾപ്പെടെയുള്ള സംഘമാണ് ഇത് കണ്ടെത്തിയത്. അതേസമയം, കൂടുതൽ പഠനങ്ങൾക്കായി കപ്പലിന്റെ നിലാവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതായി പ്രമുഖ ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൽപേനി ദ്വീപിന് സമീപം പുരാതന യൂറോപ്യൻ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങൾ
