ഭിന്നശേഷിക്കുഞ്ഞിന് നൽകിയ കപ്പൽ സീറ്റിൽ മറ്റൊരു യാത്രക്കാരൻ; അഡ്മിനിസ്റ്റേറ്റർക്ക് പരാതി നൽകാൻ ഒരുങ്ങി പിതാവ്

കൊച്ചി: കൊച്ചിയിൽ നിന്നും ചേത്ത് ലാത്ത് ദ്വീപിലേക്ക് യാത്ര ചെയ്യാൻ കപ്പൽ കയറിയ 40% ഡിസേബിലിറ്റിയുള്ള കുട്ടിയുടെ സീറ്റിൽ മറ്റൊരു യാത്രക്കാരൻ .ചേത്ത്ലാത്ത് ദ്വീപിലെ ഹുസൈൻ മൻസിൽ മുഹമ്മദ്ശറഫുദ്ദീൻ്റെ മകൾ ശഫ് ന ശറഫിന് ജനുവരി 4 ന് ലക്ഷദ്വീപ് ഭരണകൂടം എമർജൻസി ക്വാട്ടയിൽ സെക്കൻ്റ് ക്ലാസ് ടിക്കറ്റ് ( ക്രമനമ്പർ 6) അനുവദിച്ചു. ഇത് പ്രകാരം സെക്കൻ്റ് ക്ലാസ് 10 ന് ടിക്കറ്റും ലഭിച്ചു. 5. 1.2025 ന് കൊച്ചിയിൽ നിന്നും യാത്ര പുറപ്പെട്ട എം.വി.ലഗൂൺ കപ്പലിൽ എല്ലാ വിധ ടിക്കറ്റ്/ ID/ ദേഹ പരിശോധനകളും കഴിഞ്ഞ് കപ്പലിൽ കയറിച്ചെന്ന് അനുവദിച്ച സീറ്റിൽ യാത്ര ചെയ്യാനൊരുങ്ങവേ സീറ്റിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നു. കപ്പലിലെ വെൽഫയർ ഓഫീസർ ആറ്റക്കോയാ മറ്റൊരു യാത്രക്കാരനുമായി വരികയും ഈ സീറ്റ് ഇവർക്ക് അലോട്ട് ചെയ്തതാണെന്നും പറഞ്ഞ് ശഫ്നയെ സീറ്റൊഴിഞ്ഞു കൊടുക്കാൻ നിർബന്ധിച്ചു.

ശഫ്നയുടെ ബന്ധുക്കളുടെ വാദമുഖങ്ങളൊന്നും ചെവികൊടുക്കുവാൻ യാത്രക്കാരുടെ ക്ഷേമം നോക്കേണ്ട ഓഫീസർ തയ്യാറായിട്ടില്ല എന്ന് ശഫ്നയുടെ ബാപ്പ ശറഫ് പറഞ്ഞു. കപ്പലിൽ കയറുവാൻ ഒരു പാട് കടമ്പകൾ കടന്നു വേണം യാത്രക്കാർക്ക് കപ്പലിൽ എത്തിച്ചേരാൻ .അങ്ങിനെയിരിക്കെ ഒരു സീറ്റിലേക്ക് രണ്ട് യാത്രക്കാർക്ക് എങ്ങിനെ കയറിച്ചെല്ലാനായി എന്നത് ഗുരുതരമായ പ്രശ്നമായി വരികയാണ്. വെൽഫയർ ഓഫീസർ മുതൽ അസി.ഡയറക്ടർ വരെയുള്ള ഉദ്യോഗസ്ഥൻമാരുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയിട്ടും ഫലമൊന്നു മുണ്ടായില്ല.ലക്ഷദ്വീപ് പോർട്ട് ഡയറക്ടർക്ക് നേരിട്ട് പരാതി നൽകി നടപടിക്കായി കാത്തിരിക്കുകയാണ് ശറഫ്. ഫലം കിട്ടിയില്ലെങ്കിൽ ലക്ഷദ്വീപ് അഡ്മിനിസ്റേറ്റർ ശ്രീ. പ്രഫുൽ ഘോടാ പട്ടേലിനെ സമീപിക്കുവാനാണ് അദ്ദേഹത്തിൻ്റെ തീരുമാനം.

വില്ലിംഗ്ടൺ ഐലൻ്റിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നാണ് ഇത്തരം പ്രശ്നങ്ങൾ സാധാരണ ഉണ്ടാകാറുള്ളതെന്നാണ് ശറഫ് ആരോപിക്കുന്നത്. പല യാത്രക്കാരും കപ്പലിൽ കയറാൻ സാധിച്ചല്ലോ കിടക്കാനിടം കിട്ടിയില്ലേലും സാരമില്ല എന്ന് കരുതുന്നത് കൊണ്ടാണ് പരാതികളൊന്നും ഉന്നതങ്ങളിൽ എത്തിപ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞ

Leave a Reply

Your email address will not be published. Required fields are marked *