കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ മാർച്ച് 20 മുതൽ 25 വരെ ദ്വീപുകൾ സന്ദർശിക്കും. അഗത്തി, കവരത്തി, മിനിക്കോയ്, കടമത്ത് എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ വിലയിരുത്തുകയും അവയുടെ പുരോഗതി നിരീക്ഷിക്കുകയും ചെയ്യും. സന്ദർശനം മാർച്ച് 20ന് അഗത്തി എയർപോർട്ടിൽ നിന്ന് ആരംഭിക്കുകയും അഡ്മിനിസ്ട്രേറ്റർ മ്യൂസിയം സന്ദർശിക്കുകയും ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് കവരത്തിയിലേക്ക് യാത്ര ചെയ്തു വൈകുന്നേരം പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട അവലോകനം നടത്തും.
മാർച്ച് 21നും 23നും കവരത്തിയിൽ വിവിധ സർക്കാർ ഫയലുകളുടെ പരിശോധനയും അവലോകനവും നടക്കും. മാർച്ച് 22ന് മിനിക്കോയ് ദ്വീപിലേക്ക് യാത്ര ചെയ്ത് മിനിക്കോയ് എയർപോർട്ട്, നിർമാണത്തിലിരിക്കുന്ന ആശുപത്രി, പോളിടെക്നിക് കോളേജ്, സ്കൂളുകൾ, ആംഗൻവാടികൾ എന്നിവ സന്ദർശിക്കും. അതേസമയം, മാർച്ച് 24ന് കടമത്ത് ദ്വീപിൽ പുതിയ ഹെലിപാഡ്, ആശുപത്രി, ജെട്ടികൾ എന്നിവയുടെ സ്ഥലം വിലയിരുത്തും.
മാർച്ച് 25ന് കവരത്തി ഹെലിബേസിൽ നിന്ന് ആഗത്തി വഴി അഡ്മിനിസ്ട്രേറ്റർ കൊച്ചിയിലേക്ക് മടങ്ങും.
അഡ്മിനിസ്ട്രേറ്റർ 25 വരെ ദ്വീപുകൾ സന്ദർശിക്കും
