ആവശ്യങ്ങൾ ഉന്നയിച്ച് അഡ്വ.കെ.പി. മുത്ത്

അഗത്തി:കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ്വാൻ്റെ അഗത്തി സന്ദർശന വേളയിൽ ആവശ്യങ്ങൾ ഉന്നയിച്ച് സാമൂഹ്യപ്രവർത്തകനായ അഡ്വ. കെ. പി. മുത്ത്. അഗത്തിയിൽ മന്ത്രിയോടൊപ്പം പൊതുജന സമ്പർക്ക പരിപാടി നടന്നിരുന്നു. രാഷ്ട്രീയ പ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, നാട്ടിലെ പ്രമാണികളും പങ്കെടുത്ത ചടങ്ങിൽ അഡ്വ. കെ. പി. മുത്ത് 1964, 1965 ലെ റെഗുലേഷനുകളെ കുറിച്ച് സംസാരിക്കുകയും ഭരണഘടന നൽകുന്ന പരിരക്ഷ മറികടന്ന് നടത്തുന്ന നടപടികൾ ജനങ്ങളിൽ ഉളവാക്കിയ ഭീതിയെ കുറിച്ച് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നുമുള്ള ആവശ്യം അദ്ദേഹം ഉന്നയിച്ചു.

പുതിയ ബജറ്റിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ വിശദീകരിക്കലായിരുന്നു മന്ത്രിയുടെ സന്ദർശനത്തിൻ്റെ പ്രധാന ഉദ്ദേശ്യം. എന്നാൽ സർക്കാർ പദ്ധതികൾ ടാർജറ്റ് ഗ്രൂപ്പിൽ എത്താതെ പോകുന്നതാണ് ജനങ്ങളിൽ സംശയത്തിനിടയാക്കുന്നതെന്നും അതിനെ പരിഹരിക്കേണ്ടതുണ്ടെന്നും കെ. പി. മുത്ത് അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി അഗത്തിയിലെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് ലഭിച്ച ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *