മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് കൽപ്പേനിയിൽ

കൽപ്പേനി: കൂമേൽ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്ബും ബാക്ക് ടു ബാലൻസ് ഹോളിസ്റ്റിക് വെൽനസ് റിസർച്ച് സെൻ്ററും സംയുക്തമായി കൽപ്പേനി ദ്വീപിൽ മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 ഉച്ചയ്ക്ക് മൂന്ന് മണി മുതൽ കൽപ്പേനി വില്ലേജ് ദ്വീപ് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ചാണ് മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രമുഖ ജീവിതശൈലി വിദഗ്ധനും ന്യൂട്രീഷൻ സ്പെഷലിസ്റ്റുമായ ഡോ. മനോജ് ജോൺസൺ, ലക്ഷദ്വീപിലെ ആദ്യത്തെ അക്യുപഞ്ചർ പി.ച്ച്.ഡി ഹോള്‍ഡറും ഇൻറർനാഷണൽ സുജോക്ക് ട്രൈനറുമായ ഡോ. സറീന ജാസ്മിൻ (Acupuncture specialist)എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.

ആതുര സേവനരംഗത്ത് നിരവധി സേവനങ്ങൾ നൽകുന്ന കൂട്ടായ്മയാണ് കൽപ്പേനി ദ്വീപിലെ കൂമേൽ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്ബ്. കേരളത്തിലെ തന്നെ ആദ്യത്തെ മൾട്ടി സ്പെഷാലിറ്റി ആൾട്ടർനേറ്റീവ് ക്ലിനിക് ആണ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാക്ക് ടു ബാലൻസ് ഹോളിസ്റ്റിക് വെൽനസ് റിസർച്ച് സെൻ്റർ. ക്യാമ്പിൽ ന്യൂട്രീഷൻ തെറാപ്പി, അക്യുപഞ്ചർ, കപ്പിങ് തെറാപ്പി, ന്യൂറോ അക്യുപഞ്ചർ, ബ്രെയിൻ മാപ്പിംഗ്, നെർവ് സ്റ്റീമുലേഷൻ, ഇലക്ട്രിക് സ്റ്റിമുലേഷൻ, ഫൂട്ട് ഇലക്ട്രിക് തെറാപ്പി, ഡയേറ്റ് പ്ലാൻ, മോക്സാ തെറാപ്പി തുടങ്ങിയ സേവനങ്ങൾ നൽകുന്നതോടൊപ്പം തുടർ ചികിത്സയ്ക്കുള്ള അവസരം ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *