അമിനി : തെക്കൻ തനിമ ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് റിക്രിയേഷൻ ക്ലബ്ബ് അനുഗ്രഹീത സൂഫി ഗായകൻ ളിറാർ അമിനിക്ക് പൗര സ്വീകരണം നൽകി. ക്ലബ്ബ് അംഗങ്ങളും പൗര പ്രമുഖരും ചേർന്ന് നൽകിയ സ്വീകരണത്തിൽ റിട്ടേഡ് ടെപ്യൂട്ടി കലക്ടർ ടി. കാസിം മുഖ്യപ്രഭാഷണം നടത്തുകയും ളിറാറിനെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ചെറിയ കോയാ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലക്ഷദ്വീപിലെ പ്രശസ്ത നാടക നടമാരായ ജബ്ബാർ ഉവ്വാ, മൂസ ഉവ്വാ, യു.പി സൈനുൽ ആബിദ്, ജലീൽ കിളിച്ചോട എന്നിവരും ളിറാറിന് ആശംസകൾ അറിയിച്ചു. ളിറാർ തെക്കൻ തനിമയുടെ പ്രവർത്തകൻ കൂടിയാണ്.
ളിറാർ അമിനിക്ക് സ്വീകരണം നൽകി
