കവരത്തി സെവൻ ഡേ പാർക്ക് ഭരണകൂടം പൊളിച്ചുമാറ്റി

കവരത്തി: കടൽത്തീരത്ത് നിർമ്മിച്ച സെവൻ ഡേ ഹോളിഡേയ്‌സിൻ്റെ താൽക്കാലിക കടൽ പാലം ലക്ഷദ്വീപ് ഭരണകൂടം പൊളിച്ചുമാറ്റി. നോൺ ഡെവലപ്മെൻറ് സോണിലെ അനധികൃത നിർമ്മാണം എന്നാരോപിച്ചാണ് സ്ഥലം ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസറുടെയും പോലീസ് മേധാവിയുടെയും മേൽനോട്ടത്തിൽ കടൽ പാലം പൊളിച്ചുമാറ്റിയത്.

എൻ ആർ സി സോണിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ ഭരണകൂടം നേരത്തെ നോട്ടീസ് നൽകിയിരുന്നു. അതിൽ പൊളിച്ചു മാറ്റാത്തെ കെട്ടിടങ്ങളാണ് ഇപ്പോൾ ഭരണകൂടം നേരിട്ട് പൊളിച്ചു മാറ്റുന്നത്. അതിന്റെ ഭാഗമായാണ് കടൽത്തീരത്ത് നിർമ്മിച്ച സെവൻ ഡേ ഹോളിഡേയ്‌സിൻ്റെ താൽക്കാലിക കടൽ പാലം ലക്ഷദ്വീപ് ഭരണകൂടം പൊളിച്ചുമാറ്റിയത്.

കോടതിയിൽ സ്റ്റേ നിലനിൽക്കെയാണ് ഭരണകൂടത്തിന്റെ ഈ നടപടിയെന്ന് പ്രോപ്പർട്ടി ഉടമ കുറ്റപ്പെടുത്തി. ഭരണകൂട നടപടികൾ വീഡിയോയിൽ പകർത്തിയ പ്രോപ്പർട്ടി ഉടമയെ പോലീസ് വീഡിയോ പകർത്തുന്നതിൽ നിന്ന് വിലയ്ക്കുകയും മൊബൈൽ തട്ടി മാറ്റുകയും ചെയ്തു.

Share to

Leave a Reply

Your email address will not be published. Required fields are marked *