കവരത്തി: ലക്ഷദ്വീപ് യാത്ര കപ്പലുകളുടെ സർവേ നടപടികളുടെ പുരോഗതി വിലയിരുത്താൻ കൊച്ചി വെല്ലിംഗ്ടൺ ദ്വീപിലെ എം.എം.ഡി ഓഫീസ് സന്ദർശിച്ച് പ്രിൻസിപ്പൽ സർവേയർ സെന്തിൽകുമാറു മായും മറ്റ് സർവവ്വയർമാരുമായി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് കൂടിക്കാഴ്ച
നടത്തി.
ജനുവരി രണ്ടാം വാരമാവുമ്പോഴേക്കും പണികഴിഞ്ഞ് ഒരോന്നോരോന്നായി തിരിച്ചെ ത്തുമെന്നാണ് പോർട്ട് അധികൃതർ എംപിക്ക് ഉറപ്പ് നൽകിയത്. സ്പീഡ് വെസൽ വെച്ച് ഇപ്പോഴത്തെ യാത്ര പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം കാണാൻ സാധിച്ചത് ആശ്വാസമായി.
കടപ്പാട്: മംഗളം