മുഹമ്മദ് ശുജായിക്കും മുഹമ്മദ് ഹിജാസിക്കും ഡിജി മെഡൽ

അഗത്തി: അഗത്തി സീനിയർ സെക്കൻ്ററി സ്കൂൾ എൻ സി സി കാഡട്ടുകളായ മുഹമ്മദ് ശുജായിക്കും മുഹമ്മദ് ഹിജാസിനും എൻ സി സി ഡയറക്ടർ ജനറലിൻ്റെ ഡിജി മെഡൽ അർഹത നേടി. അഗത്തി സീനിയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മുഹമ്മദ് ശുജായി. മുഹമ്മദ് ഹിജാസ് ഇതേ സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഫെബ്രവരി 22 ന് അഗത്തി സ്കൂളിലെത്തിയ DG NCC ലഫ്റ്റനൻ്റ് ജനറൽ ശ്രീ ഗുരുബീർ പാൽ സിങ് അഗത്തി സീനിയർ സെക്കൻ്ററി സ്കൂൾ സന്ദർശണ വേളയിലാണ് ഈ ബഹുമതി നൽകിയത്.

ദേശീയ കേഡറ്റ് കോർപ്പ്സ് (എൻ.സി.സി) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഗുര്ബീർപാൽ സിങ് (AVSM, VSM) മേജർ ജനറൽ രമേഷ് ശൺമുഖം (ADG) എന്നിവരോടൊപ്പം ലക്ഷദ്വീപ് നേവൽ യൂണിറ്റ് സന്ദർശിച്ചു. എറണാകുളം ഗ്രൂപ്പ് കമാണ്ടർ കമഡോർ സൈമൺ മാതായി (NM) അടക്കം ഉന്നതരായ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, ലക്ഷദ്വീപിലെ എൻ.സി.സി പ്രവർത്തനങ്ങളും വികസന പദ്ധതികളും സംബന്ധിച്ച അവലോകനം അദ്ദേഹം നടത്തി. എൻ.സി.സി പ്രവർത്തനങ്ങളുടെയും പരിശീലന സൗകര്യവികസനത്തിന്റെയും കാര്യങ്ങളിൽ സംവദിച്ചു. എൻ.സി.സി കേഡറ്റുകളുമായും പരിശീലകരുമായും അദ്ദേഹം സംവദിക്കുകയും, കേഡറ്റുകൾ തങ്ങളുടെ സാഹസിക കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. എൻ.സി.സി പ്രവർത്തനങ്ങൾക്കുള്ള എല്ലാ സഹായസഹകരണങ്ങളും തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *