കിൽത്താൻ: കാലങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ലക്ഷദ്വീപ് സ്കൂൾ ഗെയിമുകൾക്ക് ആതിഥേയത്ത്വം വഹിക്കാനുള്ള അഡ്മിനിസ്ട്രേഷൻ്റെ അനുകൂല തീരുമാനത്തിന് നന്ദി അറിയിച്ചുകൊണ്ട് കിൽത്താൻ ആർ.എസ്.സി സെക്രട്ടറി ബി.പി. സിയാദ്. കിൽത്താൻ ദ്വീപിൻ്റെ പ്രതിനിധി എന്ന നിലയിൽ ഓരോ കിൽത്താൻ ദ്വീപുകാരൻ്റെ പേരിലും നന്ദി അറിയിക്കുന്നതായി അദ്ദേഹം അറിയിച്ചു.
പല കാരണങ്ങളാലും മുടങ്ങി പോകുന്ന രീതിയിൽ നിന്നും, പ്രതിസന്ധികളെ പരിഹരിച്ച് എങ്ങനെ മുന്നോട്ട് പോകാം എന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥർ ഒരു സമൂഹത്തിൻ്റെ വിലമതിക്കാനാകാത്ത സമ്പത്തും, പ്രതീക്ഷയുമാണ്. കായിക യുവജന വകുപ്പ് രൂപീകരിച്ച കമ്മിറ്റി നടത്തിയ സാധ്യതാ പഠനങ്ങൾക്ക് ശേഷമാണ് അവിസ്മരണീയമായ ആ തീരുമാനം എടുത്തത്. എന്ത് തന്നെയായാലും ഞങ്ങളെ പരിഗണിച്ച് ഇതിന് പിന്നിൽ പ്രവർത്തിച്ച, ഓരോരുത്തർക്കും ഹൃദയ പൂർവ്വം നന്ദി അറിയിക്കുന്നു എന്ന് കിൽത്താൻ ദ്വീപ് ആർ.എസ്.സി സെക്രട്ടറി കൂട്ടി ചേർത്തു.