കവരത്തി: മത്സ്യത്തൊഴിലാളികൾക്ക് മേലുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കയ്യേറ്റങ്ങൾ ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കാത്തതാണെന്ന് ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ തൊഴിലാളികൾക്കെതിരെ ശത്രുതാ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഭരണകൂടത്തിന്റെ രീതി അംഗീകരിക്കാൻ സാധ്യമല്ലെന്ന് കമ്മിറ്റി വ്യക്തമാക്കി.
മത്സ്യബന്ധന തൊഴിലാളികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഭൂമി രേഖാമൂലം നൽകി അവരുടെ ഉപജീവന മാർഗം തുടരാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മത്സ്യബന്ധന തൊഴിലാളികളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് കോൺഗ്രസ് പാർട്ടിയുടെയും എം.പിയുടെയും നിയമപരവും രാഷ്ട്രീയവുമായ പിന്തുണ ഉണ്ടാകുമെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചു. ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി കെ.പി. അഹമ്മദ് കോയ (ജനറൽ സെക്രട്ടറി) ആണ് പ്രസ്താവന പുറപ്പെടുവിച്ചത്.
മത്സ്യത്തൊഴിലാളികൾക്ക് മേലുള്ള കയ്യേറ്റങ്ങൾ അംഗീകരിക്കുവാൻ സാധിക്കാത്തത്; ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി
