ഇന്ത്യൻ റെയിൽവേ ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. 9900 ലോക്കോ പൈലറ്റ് തസ്‌തികകളിലേക്കുള്ള പത്ര വിജ്ഞാപനമാണ് ആർആർബി പുറത്തിറക്കിയത്.
മാർച്ച് 24നാണ് ലോക്കോ പൈലറ്റ് റിക്രൂട്ട്മെന്റിനുള്ള ആദ്യ ഘട്ട വിജ്ഞാപനം ആർആർബി പുറത്തിറക്കിയത്. ഇത് പ്രകാരം 9900 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിശദമായ ലോക്കോ പൈലറ്റ് വിജ്ഞാപനം ആർആർബി ഏപ്രിൽ 9ന് പുറത്തിറക്കും. ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് വിശദാംശങ്ങളറിയാം.
അപേക്ഷ ആരംഭിക്കുന്ന തീയതി: ഏപ്രിൽ 10, 2025. അപേക്ഷ അവസാനിക്കുന്ന തീയതി: മെയ് 9, 2025. പ്രായപരിധി 18 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക. പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ ഐടിഐ യോഗ്യതയും വേണം. അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 നടുത്ത് ശമ്പളം ലഭിക്കും. വിശദമായ വിജ്ഞാപനം ഉടൻ പുറത്തിറക്കും. വിശദവിവരങ്ങൾക്ക് ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് https://www.rrbcdg.gov.in/സന്ദർശിക്കുക.
ഇന്ത്യന്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റ്; 9900 ഒഴിവുകൾ
