കവരത്തി: നിത്യ ജീവിതത്തിൻ്റെ ഭാഗമായ യാത്ര ദുരിതത്തിലായതോടെ ദ്വീപു ജീവിതം സങ്കടക്കടലിലായി. ലഗൂൺ എന്ന കപ്പൽ ഒറ്റയാൾ ദൗത്യം നിർവ്വഹിക്കുന്ന സമയത്ത് ലക്ഷദ്വീപ് സീയും കോറലും ഉടൻ വരും എന്നായിരുന്നു മോഹിപ്പിക്കൽ. എന്നാൽ വന്നത് അറേബ്യൻ സീയായിരുന്നു. മംഗലാപുരത്ത് നിന്നും ബേപ്പൂരിൽ നിന്നും മഞ്ചു സർവ്വീസ് നടത്തുന്നത് കൊണ്ട് നിത്യോപയോഗ സാധനങ്ങൾ പരിമിതമായെങ്കിലും എത്തുന്നുണ്ട്. മേയ് 15 ഓടു കൂടി ബോട്ടുക്കിളി ബന്താവുന്നതോടെ ദ്വീപുജീവിതം ദുസ്സഹമായി തീരും. ഡോക്കിൽ കയറി മാസങ്ങൾ പിന്നിട്ട കവരത്തി കപ്പലും ലക്ഷദ്വീപു സീയും കോറലും ലേലത്തിനിട്ട അമിൻദ്വീവിയും മിനിക്കോയിയും ഉണ്ടായിട്ടും സംഘ പരിവാറിൻ്റെ ഗൂഡാലോചനയിൽ നമ്മൾ ദുരിതക്കടൽ നീന്തുകയാണ്. ഇതു കാണാത്ത രണ്ട് രാഷ്ട്രീയക്കാരും തമ്മിൽ തമ്മിൽ കണ്ണിൽ കൈയ്യിട്ട് സ്വയം സംതൃപ്തി കണ്ടെത്തുന്നു.പത്തു ദ്വീപിലേയും യാത്രാ ദുരിതം ഒറ്റ കപ്പൽ കൊണ്ട് പരിഹരിക്കാനുള്ള അഡ്മിനിസ്റ്റേഷൻ്റെ നീക്കത്തിന് പുറകിൽ ഒട്ടേറേ ദുരുദ്ദേശങ്ങളുണ്ടെന്നാണ് ദ്വീപു ജനത ആരോപിക്കുന്നത്. ലക്ഷദ്വീപ് ജീവിക്കാൻ കൊള്ളാത്ത സ്ഥലമാണെന്ന് ഇവിടത്തെ തദ്ദേശ്യരെ ബോധ്യപ്പെടുത്തി നാടുകടത്താനുള്ള ശ്രമമാണെന്നാണ് ആരോപണം.
ദ്വീപു ജനതദുരിതക്കടലിൽ
