ഉപരാഷ്ട്രപതി ഇന്ന് ലക്ഷദ്വീപിൽ

അഗത്തി: ത്രിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ലക്ഷദ്വീപിലെത്തും. അദ്ദേഹത്തിന്റെ അദ്യലക്ഷദ്വീപ് സന്ദർശനമാണിത്. ഇന്ന് അഗത്തിയിൽ നടക്കുന്ന പൊതുപരിപാടിയിൽ  ഉപരാഷ്ട്രപതി നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അഗത്തി പഞ്ചായത്ത് സ്റ്റേജിലാണ് ചടങ്ങുകൾ. ഞായറാഴ്ച സ്വാശ്രയ ഗ്രൂപ്പുകളിലെ അംഗങ്ങളുമായും ഗുണഭോക്താക്കളുമായും ഉപരാഷ്ട്രപതി സംവദിക്കും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി അഗത്തി, ബംഗാരം, തിണ്ണകര എന്നീ ദീപുകളുടെ ചുറ്റുവട്ടത്ത് മത്സ്യബന്ധനം സർക്കാർ നിരോധിച്ചിട്ടുണ്ട്. വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടെ അനുബന്ധിച്ച് അകത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *