ലക്ഷദ്വീപിലെ നീതിനടപടികൾ മെച്ചപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ലക്ഷദ്വീപിലെ നീതിപാലന വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് സിയാദ് റഹ്‌മാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. 

ഹൈക്കോടതി സ്വമേധയാ എടുത്ത WP(C) No. 7547/2025 കേസിൽ ലക്ഷദ്വീപിലെ കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റലൈസേഷൻ, നിയമ സേവനങ്ങൾ, സാമൂഹ്യ ക്ഷേമം, സ്റ്റാഫ് കുറവ് എന്നിവയെക്കുറിച്ച് സുഷ്മ പരിശോധന നടത്തി. 

പ്രധാന നിർദ്ദേശങ്ങൾ:
– ഇ-ഫയലിംഗ് സൗകര്യം: എല്ലാ ദ്വീപുകളിലും e-Sewa Kendra സ്ഥാപിച്ച്, കേസുകൾ ഓൺലൈനായി ഫയൽ ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തണം. 
– വീഡിയോ കോൺഫറൻസിംഗ്: ദ്വീപുകളിൽ കോടതികളില്ലാത്തവർക്കായി വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങൾ ആക്റ്റിവേറ്റ് ചെയ്യണം. 
– ന്യായവ്യവസ്ഥാ അടിസ്ഥാന സൗകര്യങ്ങൾ: ആന്ത്രോത്ത്, അമിനി, കവരത്തി എന്നിവിടങ്ങളിലെ പഴയ കോടതികൾ നവീകരിച്ച് പുതിയ  കെട്ടിടങ്ങൾ നിർമിക്കണം. 
– മാനസികാരോഗ്യ കേന്ദ്രങ്ങൾ: ലക്ഷദ്വീപിൽ മെന്റൽ ഹെൽത്ത് സെന്ററുകൾ സ്ഥാപിച്ച് ചികിത്സാ സൗകര്യം ഒരുക്കണം. 
– ജുവനൈൽ ജസ്റ്റീസ് ബോർഡ് & ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ: പുനഃസ്ഥാപിച്ച് കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം. 
– വെൽഫെയർ ഫണ്ട്: അഭിഭാഷകരും മുതിയാറുകളും ഉൾപ്പെടുന്ന ക്ഷേമനിധി പദ്ധതി ആവിഷ്കരിക്കാൻ പഠനം നടത്തണം. 

ഏപ്രിൽ 3-നകം ലക്ഷദ്വീപ് ഭരണകൂടം ആക്ഷൻ പ്ലാൻ കോടതിയിൽ സമർപ്പിക്കണം. ഇതിൽ പ്രശ്നപരിഹാരത്തിന് ഗുണകരമായ തീരുമാനങ്ങൾ ഉൾപ്പെടണമെന്നതാണ് കോടതി നിർദേശം. ഇതിന് ശേഷവും വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലെങ്കിൽ കർശന നിർദ്ദേശങ്ങൾ നൽകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *