ബേപ്പൂർ: ലക്ഷദ്വീപ് യാത്രാ കപ്പൽ സർവീസ് പുനരാരംഭിക്കാനുള്ള പ്രതീക്ഷയ്ക്ക് ശക്തിയേകിക്കൊണ്ടാണ് ബേപ്പൂർ തുറമുഖ വികസനത്തിന് കേരളാ സംസ്ഥാന ബജറ്റിൽ 150 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. തുറമുഖത്തിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം കപ്പൽച്ചാലിന്റെ ആഴം 8 മീറ്ററാക്കുന്നതിനും വാർഫ് നീളം കൂട്ടുന്നതിനുമുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ 3.5 മീറ്റർ ആഴമുള്ള കപ്പൽച്ചാൽ 8 മീറ്ററാക്കാനുള്ള പദ്ധതി 83 കോടി രൂപയുടെ എസ്റ്റിമേറ്റോടെ സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇതോടെ വലിയ ചരക്ക് കപ്പലുകൾക്കൊപ്പം ലക്ഷദ്വീപ് യാത്രാ കപ്പൽ സർവീസും പുനരാരംഭിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.
ബേപ്പൂർ തുറമുഖ വികസനം: ലക്ഷദ്വീപ് യാത്രാ കപ്പൽ സർവീസ് പുനരാരംഭിക്കാൻ സാധ്യത
