കവരത്തി: മാർച്ച് മാസം റേഷൻ വിതരണം 29 വരെ മാത്രമേ തുടരൂ എന്നും അതിന് ശേഷം വിതരണം ഉണ്ടാകില്ലെന്നും ലക്ഷദ്വീപ് ഭക്ഷ്യവകുപ്പ് അറിയിച്ചു. റമദാൻ പ്രമാണിച്ച് ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനായി എല്ലാ ഭക്ഷ്യവിതരണ ഉദ്യോഗസ്ഥരും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
മാർച്ച് 29ന് ശേഷം അവധികൾ, സ്റ്റോക്ക് പരിശോധന, ഏപ്രിൽ മാസത്തേക്കുള്ള വിതരണം എന്നിവയുമായി ബന്ധപ്പെട്ട് റേഷൻ വിതരണം തടസ്സപ്പെടും. അതിനാൽ ജനങ്ങൾക്കെല്ലാം മുൻകൂട്ടി അറിയിപ്പ് നൽകുന്നതിനായി സാമൂഹ്യ മാധ്യമങ്ങളിലും ഫെയർ പ്രൈസ് ഷോപ്പുകളിലും (FPS) അറിയിപ്പുകൾ പ്രസിദ്ധീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
ഭക്ഷ്യവകുപ്പ് ഡയറക്ടർ കെ. ബുസർ ജംഹർ (DANICS) ആണ് ഉത്തരവ് പുറത്തിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട എല്ലാ ഭക്ഷ്യവിതരണ ഓഫീസർമാരും നിർബന്ധമായും നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.