ഫൈസലിനെ തൃണമൂൽ കോൺഗ്രസിലെത്തിക്കാനുള്ള തന്ത്രവുമായി പി.വി അൻവർ

ഡല്‍ഹി: ലക്ഷദ്വീപ് മുൻ എംപിയും എൻ.സി.പി (എസ്) ജനറൽ സെക്രട്ടറിയുമായ പി.പി മുഹമ്മദ് ഫൈസലിനെ തൃണമൂൽ കോൺഗ്രസിലെത്തിക്കാനുള്ള തന്ത്രവുമായി പി.വി അൻവർ. സി.പി. എം, എൻ.സി.പി പാർടികളിൽനിന്നടക്കം കൂടുതൽ എം.എൽ.എമാരെയും നേതാക്കളെയും ടി.എം.സിയിൽ എത്തിക്കാമെന്ന ഉറപ്പ് അൻവർ മമതക്ക് നൽകി.

തൃണമൂല്‍ കോണ്‍ഗ്രസ് കേരള സംസ്ഥാന കണ്‍വീനരായി പി.വി അൻവറിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം. തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് പി.വി അൻവറിനെ സംസ്ഥാന കണ്‍വീനറായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. പാർട്ടി ചെയർപേഴ്സണും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാബാനർജിയാണ് അൻവറിനെ പാർട്ടിയുടെ പുതിയ സ്ഥാനത്തേക്ക് നിയമിച്ചത്. എം.എല്‍.എ. സ്ഥാനം രാജിവെച്ചശേഷം അൻവർ പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തെ സംസ്ഥാന കണ്‍വീനറാക്കിയ പ്രഖ്യാപനമുണ്ടായത്.

ഇൻഡ്യ സഖ്യത്തിന്റെ അധ്യക്ഷ സ്ഥാനം നോട്ടമിടുന്ന മമത ബാനർജി, പി.വി. അൻവറിലൂടെ ദക്ഷിണേന്ത്യയിൽ ടി.എം.സിക്ക് ചുവടുറപ്പിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നെന്നാണ് സൂചനകൾ. സി.പി. എം, എൻ.സി.പി പാർടികളിൽനിന്നടക്കം കൂടുതൽ എം.എൽ.എമാരെയും നേതാക്കളെയും ടി.എം.സിയിൽ എത്തിക്കാമെന്ന ഉറപ്പ് അൻവർ മമതക്ക് നൽകിയിട്ടുണ്ട്.

ലക്ഷദ്വീപ് മുൻ എം. പിയെ പാർട്ടിയിലെത്തിച്ച് ടി.എം.സി സ്വാധീനം വ്യാ പിപ്പിക്കാമെന്ന വാഗ്ദാനവും നൽകി. കേരളത്തിൽ മമത ബാ നർജിയെ പങ്കെടുപ്പിച്ച് വൻ റാലി സംഘടിപ്പിക്കാനും തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ ഒരു ക്കാനുമാണ് അൻവറിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *