ലക്ഷദ്വീപിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ വർക്ക്‌ഷോപ്പ്

കവരത്തി: മീഡിയവൺ അക്കാദമി ലക്ഷദ്വീപ് സാഹിത്യപ്രവർത്തക സംഘവുമായി സഹകരിച്ച് മേയ് 10 മുതൽ 13 വരെ കവരത്തി ദ്വീപിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.

ഡിജിറ്റൽ സ്റ്റോറിടെല്ലിങ്, വൈറൽ കണ്ടന്റുകൾ സൃഷ്ടിക്കാൻ ആവശ്യമായ തന്ത്രങ്ങൾ, മൊബൈൽ ഫിലിമ്മേക്കിംഗ്, എഡിറ്റിംഗ് എന്നിവയിൽ വിദഗ്ധരായ പരിശീലകർ ക്ലാസുകൾ നയിക്കും. സാമൂഹിക മാധ്യമ രംഗത്ത് തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വർക്ക്‌ഷോപ്പ് വലിയ അവസരമായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്ത ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം:
https://mediaoneacademy.com/apply-online

കൂടുതൽ വിവരങ്ങൾക്ക് +91 8943347400, +91 8943347460 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മാധ്യമ രംഗത്തെ പുതിയ തലമുറയെ സൃഷ്ടിക്കാൻ ലക്ഷദ്വീപിൽ സംഘടിപ്പിക്കുന്ന ഇത്തരം പ്രോഗ്രാമുകൾ ദ്വീപിലെ യുവതി യുവാക്കൾക്ക് വലിയ സഹായമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Share to

Leave a Reply

Your email address will not be published. Required fields are marked *