മട്ടാഞ്ചേരി: കാൽ നൂറ്റാണ്ടിലേറെ കാലം സേവനം പൂർത്തിയാക്കിയ രണ്ട് ചരക്ക് കപ്പലുകൾ കൊച്ചി തുറമുഖ അതോറിറ്റി പൊളിച്ചുനീക്കുന്നു. ചരക്ക് നീക്കം ചെയ്യുന്ന കപ്പലിൽ എ ക്ലാസ് വിഭാഗത്തിലെ ‘എം.വി. ഉബൈദുള്ള’, ‘എം.വി.ചെറിയാൻ’ എന്നീ ചരക്ക് കപ്പലുകളാണ് ലേലം ചെയ്ത് കണ്ടം ചെയ്യുന്നത്. നാലുലക്ഷം രൂപയാണ് ലേല ദ്രവ്യത്തുക. കൊച്ചി തുറമുഖത്തെ മട്ടാഞ്ചേരി വാർഫിൽ നങ്കൂരമിട്ട് കിടക്കുകയാണ്. ലക്ഷദ്വീപിലടക്കം ചരക്ക് (ജനറൽ കാർഗോ) നീക്കം ന ത്തിയിരുന്ന കപ്പലുകളാണിവ.
1992ൽ ഗുജറാത്തിൽ നിർമിച്ച കപ്പലായ എം.വി. ഉബൈദുള്ള 33 വർഷത്തെ സേവനശേഷം രണ്ടുമാസമായി വിശ്രമത്തിലാണ്. 52 മീറ്റർ നീളമുള്ള കപ്പലിന് 11 മീറ്റർ വീതിയും മൂന്ന് മീറ്റർ ആഴവുമുണ്ട്. 738 ടൺ ഭാരവുമുണ്ട്. 1997ൽ നിർമിച്ച എം.വി. ചെറിയാൻ എന്ന കപ്പൽ 28 വർഷം ചരക്ക് നീക്ക സേവനം പിന്നിട്ടു. 57 മീറ്റർ നീളവും, 11 മീറ്റർ വീതിയുമുണ്ട്. തുടർ സേവനത്തിൽ അപ്രായോഗികമെന്ന വിലയിരുത്തലിന് ശേഷമാണ് ജനുവരിയിൽ ലേല നടപടികൾ പൂർത്തിയാക്കി പൊളിച്ചു നീക്കാൻ നടപടി തുടങ്ങിയത്.
കടപ്പാട്