സാമൂഹിക പ്രവർത്തകയും ലക്ഷദ്വീപ് നിവാസിയുമായ അയിഷബി ഡോക്ടറുടെയും നൗഷാദ് നിയാസിൻ്റെയും ലൈഫ് കെയർ ഹോസ്പിറ്റൽ എടവണ്ണപ്പാറ തങ്ങളുടെ ഡയലാസിസ് സെൻ്റെർ നാടിന് സമർപ്പിച്ചു. അഡ്വ. ഹംദുല്ലാ സഈദ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി., ടി.വി.ഇബ്രാഹിം എം.എൽ.എ. , എം.അലി അക്ബർ ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ്സ് പ്രസിഡൻറ് ,എന്നിവർ ഉൾപ്പടെ നിരവധി രാഷ്ട്രീയ സാമൂഹിക നേതാക്കളും സ്ഥാപന മേധാവികളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
എടവണ്ണപ്പാറയിൽ ലൈഫ് കെയർ ഹോസ്പിറ്റൽ, ഡയാലിസ് സെൻ്റർ നാടിന് സമർപ്പിച്ച് ഹംദുല്ലാ സഈദ്.
