കവരത്തി: മത്സ്യബന്ധന തൊഴിലാളികൾക്ക് സൗകര്യ പ്രദമായി മത്സ്യബന്ധന പ്രവർത്തനങ്ങൾക്കുള്ള സ്‌ഥല സൗകര്യം എല്ലാ ദ്വീപിലും ഭരണകുടം അനുവദിക്കണമെന്ന് ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ് ആവശ്യപ്പെട്ടു. ലക്ഷദ്വീപിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വലിയ സംഭാവന നൽകുന്ന വിഭാഗമാണ് മത്സ്യതൊഴിലാളികൾ, അവരുടെ അധ്വാനത്തെ അപമാനിക്കുകയല്ല ആദരിക്കുകയാണ് ദ്വീപ് ഭരണാധികാരികൾ ചെയ്യേണ്ടതെന്നും എം.പി ഹംദുള്ള സഈദ് പറഞ്ഞു.
കവരത്തി പടിഞ്ഞാറ് ജെട്ടിക്ക് പരിസരത്തിൽ വർഷങ്ങളായി ഫിഷർമാന്മാർ ഉപയോഗിച്ചു വന്നിരുന്ന ബോട്ടുകൾ കയറ്റാനും മറ്റ് മത്സ്യസംസ്ക്കരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കു മായി ഉപയോഗിച്ചുവരുന്ന താൽക്കാലിക സംവിധാനങ്ങൾ കോടതി വിധി മാനിക്കാതെ കയ്യേറി നശിപ്പിച്ച ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിയിൽ അദ്ദേഹം ശക്തമായി പ്രതിഷേധിച്ചു. ഇത്തരം നീക്കങ്ങൾ ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ലന്നും എം.പി കുറ്റപ്പെടുത്തി.
ഭരണകൂട നടപടികളിൽ നിന്ന് സംരക്ഷണം ആവശ്യ പ്പെട്ടുകൊണ്ട് മത്സ്യത്തൊഴിലാളികൾ കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി മേൽപ്പറഞ്ഞ സ്‌ഥലത്തുനിന്ന് മത്സ്യ ത്തൊഴിലാളികളെ ഒഴിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് മത്സ്യബന്ധന അനുബന്ധ പ്രവർത്തനങ്ങൾക്കായി സൗകര്യമുള്ള മറ്റൊരു സ്‌ഥലം അനുവദിച്ച് നൽകണമെന്ന് അധികൃതരോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതിവിധി മാനി ക്കാതെയാണ് കവരത്തിയിൽ റവന്യൂ, പോലീസ് അധികൃതരുടെ നേതൃത്വത്തിൽ മത്സ്യബന്ധന സംവിധാനങ്ങൾ കയ്യേറിയത്.
കോടതി വിധിയെ മുഖവിലയ്‌ക്കെടുക്കാതെ മത്സ്യത്തൊഴിലാളികൾക്ക് എതിരെയുള്ള ലക്ഷദ്വീപ് ഭരണകുടത്തിൻ്റെ നീക്കം ഒരിക്ക ലും അംഗീകരിക്കുവാൻ സാധിക്കുന്നതല്ല. ഹൈക്കോടതി വിധി നടപ്പിലാക്കിക്കൊണ്ട് ഉചിതമായ ഭൂമി അനുവദിച്ച് നൽകിക്കൊണ്ട് മത്സ്യ ത്തൊഴിലാളികളുടെ ഉപജീവന മാർഗം തുടരാനുള്ള നടപടികൾ ആണ് ഭരണകൂടം സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ലക്ഷദ്വീപിന്റെ ജനപ്രതിനിധി എന്ന നിലയിൽ മത്സ്യത്തൊഴിലാളി സമുഹത്തിന് പൂർണ്ണപിന്തുണ ഉണ്ടാകുമെന്നും അഡ്വ. ഹംദുള്ള സഈദ് വ്യക്തമാക്കി.
കോടതി വിധി മാനിക്കാത്ത ഭരണകൂട നടപടിയിൽ പ്രതിഷേധിച്ച് എം.പി ഹംദുള്ള സഈദ്
