എറണാകുളം: സഈദ് സാഹിബ് പ്രവർത്തിച്ച കാലത്തിൻ്റെ തുടർച്ചയായി താനും എം.പിയായി പ്രവർത്തിച്ചപ്പോൾ ഏഴ് കപ്പലുകളും കുറേ ഏറേ വെസലുകളും നമുക്ക് സ്വന്തമാക്കാനായി എന്നതാണ് സത്യം. കോൺഗ്രസ്സിൻ്റെ കൈയ്യിൽ നിന്നും പാർലിമെൻ്റ് മെമ്പർ സ്ഥാനം നഷ്ടമായ 10 വർഷക്കാലത്ത് കപ്പലുകൾ കൃത്യമായ ട്രേഡോക്ക് ചെയ്യാതെ ഓടിച്ചപ്പോൾ നാല് കപ്പലുകൾ കടലിൽ യാത്ര ചെയ്യാൻ കഴിയാതെ ഇരുമ്പ് വിലക്ക് ലേലം ചെയ്യേണ്ട അവസ്ഥയിലായി. പല കപ്പലുകളും കടലിൽ ഓടാൻ കഴിയാത്തവിധമായി. ഈ ദുരിതത്തിനിടയിലാണ് നമ്മൾ യാത്രാ ക്ലേശം ശരിയാക്കിയെടുക്കാൻ പരിശ്രമിക്കുന്നത്. പല കപ്പലുകളും വളരെ മോശമായ അവസ്ഥയിലാണ്. ലക്ഷദ്വീപിലെ ഒട്ടേറേ മേഖലകൾ ഇങ്ങനെ അലങ്കോലമായി കിടക്കുകയാണ്. എല്ലാം ശരിയാവണമെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി കോൺഗ്രസ്സ് ഭരണത്തിൽ വരണം എന്നും ഹംദുള്ളാ സഈദ് പറഞ്ഞു. എൻ. എസ്. യു.ഐ. സംഘടിപ്പിച്ച പി.എം സഈദ് അനുസ്മരണ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു ഹംദുള്ളാ സഈദ് .