കിൽത്താൻ: കിൽത്താൻ ദ്വീപിലെ മെറീന ബോയ്സ് ക്ലബിന്റെ നേതൃത്വത്തിൽ നാട്ടിലെ നിർധനരായ 36 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തി. ഈ സാമൂഹിക സേവന പദ്ധതിയിലൂടെ നാട്ടിലെ ദുർബല വിഭാഗങ്ങൾക്ക് പെരുന്നാൾ സമയത്ത് ഒരു സഹായഹസ്തം നൽകാനായതിൽ ക്ലബ് അംഗങ്ങൾ സന്തോഷം പ്രകടിപ്പിച്ചു.
കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ഉദ്ഘാടന കർമം കിൽത്താൻ ദ്വീപ് ഖത്തീഫ് റൗഫ് ഉസ്താദ് നിർവഹിച്ചു. ചടങ്ങിൽ ക്ലബ്ബിന്റെ പ്രതിനിധികളും പ്രമുഖരും പങ്കെടുത്തു. പദ്ധതിക്ക് പിന്തുണ നൽകിയ എല്ലാ ദാതാക്കൾക്കും, സഹകരിച്ച എല്ലാവർക്കും ക്ലബ്ബ് ഭാരവാഹികൾ കടപ്പാട് അറിയിച്ചു. ഇത്തരത്തിലുള്ള സംരംഭങ്ങൾ തുടർന്നും നടത്തി സമൂഹത്തിനനുകൂലമായ പ്രവർത്തനങ്ങൾ കൈക്കൊള്ളാൻ ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.