കടൽത്തീരത്ത് നിരവധി മലഞ്ഞികൾ ചത്തടിഞ്ഞു 

കിൽത്താൻ: കിൽത്താൻ ദ്വീപിന്റെ കടൽത്തീരത്ത് നിരവധി മലഞ്ഞി (Conger Eel) ചത്തടിഞ്ഞ നിലയിൽ കണ്ടെത്തി.  അണുബാധയോ, ജലത്തിലെ രാസ മാറ്റങ്ങളോ, താപനില വ്യത്യാസങ്ങളോ ഉൾപ്പെടെയുള്ള കാരണങ്ങളാകാമെന്നാണ് പ്രാഥമിക നിഗമനം. 

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സ്ഥലവാസികളും പരിസ്ഥിതി പ്രവർത്തകരും സംഭവത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇത് പ്രകൃതിദത്തമായ സംഭവമാണോ അതോ മനുഷ്യ സൃഷ്ടമായ കാരണങ്ങളോ എന്നതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതിയിലും മത്സ്യബന്ധന മേഖലയിലും ഇതിന് എന്തെങ്കിലും ദോഷകരമായ പ്രതിഫലനങ്ങളുണ്ടാകുമോ എന്നത് സംബന്ധിച്ചും സംശയങ്ങളാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *