എന്‍സിപി(എസ്) കേരളാ സംസ്ഥാന പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര അവാദ്. ദേശീയ പ്രസിഡന്‍റ് ശരത് പവാറിന്‍റെ അനുമതിയോടെയായിരിക്കും പ്രഖ്യാപനമെന്നും ജിതേന്ദ്ര അവാദ് കൊച്ചിയില്‍ പറഞ്ഞു. ലക്ഷദീപ് മുന് എംപിയും എന്‍സിപി(എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ പി പി മുഹമ്മദ് ഫൈസലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പാര്‍ട്ടി സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗത്തിനു ശേഷമാണ് ദേശീയ ജനറല്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.പി സി ചാക്കൊ സംസ്ഥാന പ്രസിഡന്‍റു സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത്. എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ.തോമസിനെ പിന്തുണച്ച് 14 ജില്ലാ പ്രസിഡന്റുമാർ. ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര ആവാദിന് ജില്ലാ പ്രസിഡന്റുമാർ പിന്തുണക്കത്ത് നൽകി. രണ്ടു ദിവസത്തിനുള്ളിൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാർ പ്രഖ്യാപനം നടത്തും.