ആന്ത്രോത്ത്: ബാക്ക് ടു ബാലൻസ് ഹോളിസ്റ്റിക് വെൽനസ് റിസർച്ച് സെൻ്റർ കൽപ്പേനി ദ്വീപിൽ സംഘടിപ്പിച്ച മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് ആന്ത്രോത്ത് ദ്വീപിലും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21ന് എടച്ചേരി ത്വഖീയത്തുൽ ഇസ്ലാം മദ്രസ ടി.എം.എം ഓഡിറ്റോറിയത്തിൽ വെച്ചാണ് മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. തുടർന്ന് 22്ന് പെട്രോൾ പാമ്പിൻ്റെ അടുത്തുള്ള ഡോ. സറീന ജാസ്മിൻ്റെ വസതിയിൽ തുടർ ചികിത്സയും ഉണ്ടാകും. പ്രമുഖ ജീവിതശൈലി വിദഗ്ധനും ന്യൂട്രീഷൻ സ്പെഷലിസ്റ്റുമായ ഡോ. മനോജ് ജോൺസൺ, ലക്ഷദ്വീപിലെ ആദ്യത്തെ അക്യുപഞ്ചർ പി.ച്ച്.ഡി ഹോള്‍ഡറും ഇൻറർനാഷണൽ സുജോക്ക് ട്രൈനറുമായ ഡോ. സറീന ജാസ്മിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
കൽപ്പേനി ദ്വീപിലെ വിജയകരമായ മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പിന് ശേഷം നിരവധി പേരുടെ അഭ്യർഥനയും ആവശ്യവും പരിഗണിച്ചാണ് ആന്ത്രോത്തിലും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ബാക്ക് ടു ബാലൻസ് സാപക ഡോ. സറീന ജാസ്മിൻ അറിയിച്ചു. കേരളത്തിലെ തന്നെ ആദ്യത്തെ മൾട്ടി സ്പെഷാലിറ്റി ആൾട്ടർനേറ്റീവ് ക്ലിനിക് ആണ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാക്ക് ടു ബാലൻസ് ഹോളിസ്റ്റിക് വെൽനസ് റിസർച്ച് സെൻ്റർ. ക്യാമ്പിൽ ന്യൂട്രീഷൻ തെറാപ്പി, അക്യുപഞ്ചർ, കപ്പിങ് തെറാപ്പി, ന്യൂറോ അക്യുപഞ്ചർ, ബ്രെയിൻ മാപ്പിംഗ്, നെർവ് സ്റ്റീമുലേഷൻ, ഇലക്ട്രിക് സ്റ്റിമുലേഷൻ, ഫൂട്ട് ഇലക്ട്രിക് തെറാപ്പി, ഡയേറ്റ് പ്ലാൻ, മോക്സാ തെറാപ്പി തുടങ്ങിയ സേവനങ്ങൾ നൽകുന്നതോടൊപ്പം തുടർ ചികിത്സയ്ക്കുള്ള അവസരം ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.
മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് ആന്ത്രോത്തിലും
