കവരത്തി: ഭരണകൂട നടപടികളെ എതിർത്തുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കവരത്തിയിൽ ഡിസി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അമേരിക്കൻ ഭരണകൂടം ഇന്ത്യൻ പൗരന്മാരെ കൈവിലങ്ങിട്ട് നാട് കടത്തിയ സംഭവത്തിൽ മൗനം പാലിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയും, ഹൈക്കോടതി വിധിയെ അവഗണിച്ച് മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന ലക്ഷദ്വീപ് ഭരണകൂട നടപടികളെയും എതിർത്തുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ഡി.സി ഓഫീസ് മാർച്ചിന്റെ ഉദ്ഘാടനം പി.സി.സി ജനറൽ സെക്രട്ടറി കെ. പി. അഹമദ് കോയ നിർവഹിച്ചു. സമരവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അടങ്ങിയ നിവേദനം കോൺഗ്രസ് നേതാക്കൾ അധികാരികൾക്ക് കൈമാറി.